Play Tahbib Anthem Tahbib Anthem

പ്രണയത്തെ നാമെന്തു പേർ ചൊല്ലി വിളിക്കും

(Ismail Meladi)

ഈ പ്രണയത്തെ നാമെന്തു പേർ ചൊല്ലി വിളിക്കും
നമുക്കിടയിൽ വിരിഞ്ഞ
ചിന്തതൻ പൂവിലെ
മധുകണമെന്നോ

നിന്നധരപുടങ്ങളിൽ
മൊട്ടിട്ടിട്ടും മൊട്ടിട്ടിട്ടും
വിരിയാത്ത പുഞ്ചിരിയെന്നോ

നിൻമിഴിയിണകളിലിനിയും
വായിക്കപ്പെടാതുറങ്ങിക്കിടക്കും
നൂറുനൂറു കഥകളെന്നോ

ആത്മാവിന്നുള്ളറകളിൽ
എനിക്കാവാഹിക്കാൻ കഴിയുന്ന
നിൻ ഹൃദയ സുഗന്ധമെന്നോ

വാക്കുകൾ നോട്ടത്തിലൂടെ
വശ്യസഞ്ചാരം നടത്തും
തരംഗജാലമെന്നോ

ആത്മാവിലറിയുന്ന
നിശ്ശബ്ദലിപികളുടെ
വാചാല കവിതയെന്നോ

അകലങ്ങളിൽ ഞാൻ നിന്നെ
മനസ്സുകൊണ്ടു തൊടുമ്പോൾ
തൊടാതെ തൊടും സ്പർശമെന്നോ...

What name do we call love?

(Ismail Meladi)

What name do we call this love?
The drop of honey
from the flower of thought
that has blossomed between us?

Is it the smile that has been budding
again and again on your lips
but, still hesitant to blossom yet?

Or the hundreds and hundreds of stories
that are asleep on your eyes
without being read yet?

Is it the fragrance of your heart
that can be inhaled to
the inner layer of my soul?

Or the magical waves
that makes a seductive journey
the words make through the looks?

Is it the eloquent poem
of silent alphabets
that I feel in my soul?

Or the touch without touching
when I touch you in my mind
from distance?

Scroll to Top
Call Now Button