Tahbib Anthem
Skip to content
Home
About Tahbib
Media
OUR SPONSORS
E-Book
Menu Toggle
Free E-Book
Paid-E-Book
Explore
Menu Toggle
Founder’s Vision
Our Team
Magzine Showcase
Tahbib Anthem
TariqFaizi.com
Tahbib.ae
Main Menu
Home
About Tahbib
Media
OUR SPONSORS
E-Book
Menu Toggle
Free E-Book
Paid-E-Book
Explore
Menu Toggle
Founder’s Vision
Our Team
Magzine Showcase
Tahbib Anthem
TariqFaizi.com
Tahbib.ae
ഒലിവിലക്കനവ്
(Ismail Meladi)
ഒലിവിന്റെ കമ്പില്‍ നി-
ന്നോര്മ്മയുടെ മടയില്‍ നി-
ന്നുറവയായ് രുധിരമൊഴുകുന്നു
പോരിന്റെ പുഴയായി നിറയുന്നു
താരുണ്യ ദീപ്തമായ്
നേരിന്റെ തോറ്റമായ്
നോവിന്റെയൂറ്റമായ്
കൂഫിയ ചുവക്കുന്നു
മണ്ണിതിന്‍ കതിരായി
ജന്മാന്തരങ്ങള് തന്
നിലവിളികളുയരുന്നു
ഭൂമിതന്‍ നിറമോ കറുക്കുന്നു
മരണ മണവാട്ടികള്‍
നാടിന്റെ ചൂട്ടുകള്‍
അകതാരിലെരിയുന്നു
ആശകള്‍ കുരവയിട്ടുയരുന്നു
തേരിന്റെ തേറ്റകള്‍
തളിരിളം കരള്‍കളില്‍
കുത്തി നോവിക്കുന്നു
മോഹത്തിന് കൂമ്പൊടിക്കുന്നു
ഹൃദയത്തിന് നദിയിലൂ-
ടായിരം പന്തങ്ങള്‍
ചീറിപ്പറക്കുന്നു
ജീവന്റെയെല്ലു തകരുന്നു
വറ്റാത്ത നാവായി
തളരാത്ത കൈകളായ്
പതറാത്ത കണ്ഠമായ്
നേരു പടരുന്നു
ആഴികള്‍ക്കപ്പുറം
മനസ്സുകള്‍ക്കൊപ്പവും
അഗ്നിയാളുന്നു
മോതിരക്കല്ലുകളുടയുന്നു
ഗഗനതീരങ്ങളില്
ഒലിവിലപ്പച്ചയായ്
നൊമ്പരക്കനവായി
കനിവിന്റെ മേഘമുരുകുന്നു
മണ്ണിന്റെ മാറിലെ
മുറിവായി നീറുന്ന
മതിലുകളടരുന്നു
പൈതലിന് പാദമുറയ്ക്കുന്നു
തീക്കുണ്ഠമായൊരീ-
യമ്മതന്‍ ഹൃത്തിലേ-
ക്കിനിയുമെറിയാതെ
ആധിതന്‍ കനല്‍പ്പെരുക്കങ്ങള്‍
ഒന്നൊന്നുമുരയാതെ-
യുന്മത്ത നിദ്രയില്‍
നമ്മള് രമിയ്ക്കുന്നൂ
ഒടുവിലീയൊലിവിലക്കനവു കരിയുന്നു.
Dream of an Olive leaf
(Ismail Meladi)
Blood flows like a stream
from the branch of Olive
and from the den of memories
it overflows as a river of fight
¹Kufiya becomes red
as the shine of youthfulness,
as the praising song of truth,
taking pride in enduring pain
There arises the cry
of multiple generations
as the sprouting grain of the land
and the color of the earth darkens
As the brides of death,
torches of the land,
burn inside the people’s hearts,
hopes rise as acclamatory shouts
The fangs of the chariot
stab causing pain
to the tender hearts
and breaks the buds of hopes
A thousand torches fly away
through the river of hearts
the bone of life crumbles
Truth spreads
like a perennial tongue,
untiring hands
and unwavering voice
The fire flares up
beyond the oceans
along with the minds,
and the ring stones crack
The cloud of kindness melts
in the valleys of skies
as the green of Olive leaves
and as the dream of grief
The boundary walls that rankle
as a wound in the heart of the land crack
and the child’s steps stabilize
Do not throw again
manifold anxieties
to the mother’s heart
that is already a fire pit
We are immersed in fun,
in intoxicated sleep,
without uttering a single word
and finally, dream of this Olive leaf burns out.
¹Kufiya: It is a chequered black and white scarf that is usually worn around the neck or head by Arabs and Palestinians
Previous: പ്രണയത്തെ നാമെന്തു പേർ ചൊല്ലി വിളിക്കും / What name do we call love?
Next:കാനനപർവ്വം /Jungle Episode
Scroll to Top
Call Now Button